റിപോർട്ട് : അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
ഖത്തർ :ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പുതുക്കാത്തവർക്ക് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റുകളും ഓരോ വർഷത്തേക്കും ആയിരം രൂപ വീതം പിഴയും അടക്കണമെന്നത് സാധാരണ പ്രവാസികൾക്ക് വലിയ തിരിച്ചടിയാവുകയാണ്.
2019 ൽ വന്നതാണ് ഈ കേന്ദ്ര സർക്കാർ നിയമം. 2020 ൽ കോവിഡ് വന്ന ശേഷം പലരും നാട്ടിലേക്ക് അവധിക്ക് എത്തുന്ന സന്ദർഭത്തിൽ തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ ശ്രമിക്കുമ്പോഴാണ് പലരുടെയും ശ്രദ്ധയിൽ പെടുന്നത്. ഇതു കാരണം വിദേശങ്ങളിൽ സ്ഥിരമായി വാഹനങ്ങൾ ഓടിക്കുന്നവർ പോലും നാട്ടിൽ ഡ്രൈവിംഗ് ചെയ്യാനാവാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
സാധാരണയായി പ്രവാസികൾ രണ്ട് വർഷത്തിൽ ഒരിക്കലാണ് നാട്ടിലെത്തുന്നത്. അതിനാൽ തന്നെ ധാരാളം പേർ വീണ്ടും ടെസ്റ്റ് നൽകേണ്ടി വരികയും ഭീമമായ തുക പിഴയും ഒടുക്കേണ്ടിയും വരും. ഈ നിയമം വന്ന സമയത്ത് തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേരള സർക്കാർ കേന്ദ്ര ഗതാഗത മന്ത്രിക്ക് കത്തയച്ചിരുന്നുവെങ്കിലും അനുകൂല നടപടികൾ ഉണ്ടായിട്ടില്ല.
![]()
