റിയാദ്: സൗദി അറേബ്യയിലെ ഫുട്ബാൾ മത്സരങ്ങൾ നടക്കുന്ന ഗ്രൗണ്ടിലേക്ക് അതികമിച്ച് കടന്നാൽ ഒരു ലക്ഷം റിയാൽ വരെ പിഴ നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്. കായിക മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഇത് പ്രകാരം ഗ്രൗണ്ടിലേക്ക് മത്സരസമയത്തോ ഇടവേളകളിലോ മത്സരശേഷമോ അതിക്രമിച്ച് കടന്നാൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. ഇത് ഫുട്ബാൾ ആരാധകന് മാത്രമല്ല ക്ലബ്ബിനും ബാധകമാണെന്ന് അറിയിപ്പിൽ സൂചിപ്പിച്ചു. കൂടാതെ പരസ്പര വിദ്വേഷം ഉണ്ടാക്കുന്ന പ്രയോഗങ്ങളും അവഹേളിക്കുന്ന ബാനറുകളും ചില മുദ്രാവാക്യങ്ങൾക്കും ഈ പിഴ നൽകേണ്ടിവരും. ഫുട്ബോളിലെ ലോകോത്തര താരങ്ങൾ സൗദിയിലെ ക്ലമ്പുകളിൽ എത്തിയതോടെ ഫുട്ബോൾ ആരാധകരും അതിരുവിട്ട അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം അൽ നസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അടുത്തെത്താൻ ഗ്രാണ്ടിലേക്ക് അതിക്രമിച്ച് കടന്ന നാല് ആരാധകരെ സുരക്ഷാ സേന പിടികൂടിയിരുന്നു. താരങ്ങളുടെ സുരക്ഷയുടെ ഭാഗമായാണ് ഈ കടുത്ത നടപടി
![]()
