ദുബൈ: ആകാശവിസ്മയ കാഴ്ചകളുമായി ദുബൈ എയർഷോ നവംബർ 13 മുതൽ 17 വരെ.
ദുബൈ വേൾഡ് സെൻട്രൽ വിമാനത്താവളത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ എയറോസ്പേസ് എക്സിബിഷനായ എയർഷോ നടക്കുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കഴിഞ്ഞ വർഷം എയർഷോയിൽ 1200 സ്ഥാപനങ്ങളാണ് പങ്കെടുത്തത്.സന്ദർശകരും പ്രദർശകരും വിമാന നിർമാതാക്കളും ശാസ്ത്രജ്ഞരും എയർലൈൻ ഉടമകളുമടക്കമുള്ളവരാണ് പങ്കെടുക്കാറുള്ളത്.വ്യോമയാന മേഖലയിലെ പുതിയ ട്രെൻഡുകളും സാധ്യതകളും പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും അരങ്ങേറും.ഉഗ്രശേഷിയുള്ള പോര്‍വിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനികവിമാനങ്ങളും അടങ്ങിയ അഭ്യാസം ഈ ഷോയില്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്.
![]()
