ആലപ്പുഴ : കായംകുളത്തു ദേശീയ പാത വികസനത്തോടനുബന്ധിച്ചു കോളേജ് ജങ്ഷനിൽ പില്ലർ എലിവേറ്റഡ് ഹൈവേ എന്നാവശ്യമായി സമരം നടത്തുന്ന ജനകീയ സമരസമിതിയുടെ ഓഫീസ് ഒ എൻ കെ ജങ്ങ്ഷനിൽ പ്രവർത്തനമാരംഭിച്ചു.
ജനകീയ സമരസമിതി ചെയർമാൻ അബ്ദുൽ ഹമീദ് ആയിരത്ത്, കൺവീനർ ദിനേശ് ചന്ദന എന്നിവർ ചേർന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തു, പാലമുറ്റത്ത് വിജയകുമാർ, സജീർ കുന്നുകണ്ടം, അജീർ യൂനസ്, സിയാദ് മണ്ണാമുറി, റിയാസ് പുലരി, നവാസ് ഇ. കെ, ഷബീർ വരിക്കപ്പള്ളി (കായംകുളം പ്രവാസി അസോസിയേഷൻ, റിയാദ് ), നിഹാസ്, എ.എ, ജലീൽ എസ്. പെരുമ്പളത്ത്, പി.എ, കുഞ്ഞുമോൻ, സാദിക്ക് പട്ടന്റെ പറമ്പിൽ, സന്തോഷ് വെളുത്തിടത്ത് എന്നിവർ പങ്കെടുത്തു.
![]()
