മസ്കത്ത്: എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഹാറൂൺ റഷീദ് പുനരാഖ്യാനംചെയ്ത ‘ഒമാനിലെ നാടോടിക്കഥകൾ’ പുസ്തകം പ്രകാശനംചെയ്തു.
റൂവിയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഓഫിസിലാണ് ചടങ്ങ് നടന്നത്.എഴുത്തുകാരനുമായ ഡോ. ആരിഫലി പുസ്തകം മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡന്റ് സുനിൽകുമാറിന് കൈമാറികൊണ്ട് പ്രകാശനംചെയ്തു.
കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ മബേലയിലെ മലയാള വിഭാഗം തലവൻ സുധീർ പുസ്തകം പരിചയപ്പെടുത്തി.
വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ ഷക്കീൽ കോമോത്ത്,കെ. ബാലകൃഷ്ണൻ,ഷൗക്കത്ത്,അനു ചന്ദ്രൻ,കെ.വി. വിജയൻ എന്നിവർ ആശംസകളർപ്പിച്ചു. സെക്രട്ടറി കെ. ജഗദീശ് സ്വാഗതവും സാഹിത്യവിഭാഗം ജോ. സെക്രട്ടറി അഭിലാഷ് ശിവൻ നന്ദിയും പറഞ്ഞു.
![]()
