മനാമ :ബഹ്റൈനിൽ മലയാളി വിദ്യാർഥി ബാൽക്കണിയിൽനിന്ന് വീണു മരിച്ചു. കണ്ണൂർ പഴയങ്ങായി മുട്ടം വെള്ളച്ചാൽ സ്വദേശി
ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനായ സയാൻ അഹമ്മദ് (14) ആണ് മരിച്ചത്.
ബഹ്റൈൻ ജുഫൈറിൽ താമസിക്കുന്ന കെട്ടിടത്തിന്റെ പതിനൊന്നം നിലയിൽ വീണ നിലയിലാണ് കാണപ്പെട്ടത്. ശനിയാഴ് വൈകീട്ടായിരുന്നു സംഭവം.
ബഹ്റൈൻ ന്യൂ മില്ലേനിയം സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
![]()
