കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്.ഈ മാസം 18 നു കൊച്ചിയിലെ ഇ ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം.
മോന്സന് മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നോട്ടീസ് . കേസില്‍ ഐജി ലക്ഷ്മണിനെയും റിട്ട.ഡിഐജി എസ് സുരേന്ദ്രനെയും ഇഡി ചോദ്യം ചെയ്യും. ലക്ഷ്മണ് നാളെയും സുരേന്ദ്രന് 16നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നോട്ടീസില്‍ പറയുന്നു.പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.
മോന്സന് പണം കൈമാറുമ്പോള്‍ കെ സുധാകരന് അവിടെയുണ്ടായിരുന്നതായി പരാതിക്കാരന് മൊഴിനല്‍കിയിട്ടുണ്ട്.
![]()
