തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ് എസ് എഫ് സാഹിത്യോത്സവ് അവാര്‍ഡ് പാർലമെൻറ്റ് അംഗം ഡോ. ശശി തരൂരിന് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന മുപ്പതാമത് സംസ്ഥാന സാഹിത്യോത്സവ് നഗരിയില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരാണ് പുരസ്കാരം കൈമാറിയത് . അമ്പതിനായിരത്തി ഒന്ന് രൂപയും ശിലാഫലകവുമാണ് അവാര്‍ഡ്. ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ചുള്ള അടിസ്ഥാനപരമായ ആലോചനകളെ പുതിയ കാലത്തു പരിചയപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സവിശേഷ പങ്കു വഹിച്ച രചനകളെ മുന്‍ നിര്‍ത്തിയാണ് ശശി തരൂരിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ഓണ്‍ലൈനില്‍ ശശി തരൂരിനെ അനുമോദിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു. രിസാല മാനേജിംഗ് എഡിറ്റര്‍ എസ്. ശറഫുദ്ദീന്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, രമേശ് ചെന്നിത്തല, ന്യൂനപക്ഷ കമ്മീഷന് അംഗം എ സൈഫുദ്ദീന് ഹാജി, വെങ്കിടേഷ് രാമകൃഷ്ണന്, സിദീഖ് സഖാഫി നേമം, സി ആര് കുഞ്ഞു മുഹമ്മദ്, ഡോ. എം എസ് മുഹമ്മദ് പ്രസംഗിച്ചു.
![]()
