റിയാദ്: വേനൽ അവധി കഴിഞ്ഞ് സൗദി അറേബ്യയിലെ സ്കൂളുകളിൽ അദ്ധ്യാപകർ ഇന്ന് മുതൽ എത്തിതുടങ്ങും. രണ്ടരമാസത്തെ അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായാണ് അദ്ധ്യാപകർ ഇന്ന് മുതൽ സ്കൂളിലേക്ക് മടങ്ങി എത്തുന്നത്.
അടുത്തയാഴ്ചയോട് കൂടി സൗദിയിലെ ഒട്ടുമിക്ക സ്കൂളുകളും വേനലവധി കഴിഞ്ഞ് തുറക്കുകയാണ്. സ്കൂൾ അവധിക്ക് നാട്ടിലേക്ക് പോയ മലയാളി കുടുംബങ്ങൾ മടങ്ങിവന്നു തുടങ്ങി. സ്കൂളകൾ തുറക്കുന്നതിന്റെ ഭാഗമായി മോടിപിടിപ്പിക്കുന്നതിന്റെ തിരക്കിലാണ് സ്കൂൾ അധികൃതർ
![]()
