ദുബൈ : ഭൂമിക്ക് പുറത്തെ ബഹിരാകാശ നിലയത്തിലുള്ള യു.എ.ഇയുടെ ബഹിരാകാശ യാത്രികൻ സുല്‍ത്താന്‍ അല്‍ നിയദിയുമായി മക്കൾ നടത്തിയ വീഡിയോ സംഭാഷണം വൈറലാകുന്നു. ‘എ കാൾ ഫ്രം സ്പെയ്സ്’ എന്ന പരിപാടിയിലായിരുന്നു അച്ഛനും മക്കളും മിനിറ്റുകളോളം സംസാരിച്ചത്.

അബുദാബിയിലെ ലൂവർ മ്യുസിയത്തിലാണ് മകനുമായി സുൽത്താൻ സംസാരിച്ചത്. ഇളയ മകൻ മുഹമ്മദിന്റെ ചോദ്യം സദസിനെ ചിരിയിലമർത്തി. താങ്കൾക്ക് ഭൂമിയിൽ ആരോടാണ് കൂടുതൽ ഇഷ്ട്ടം എന്നായിരുന്നു ചോദ്യം. വളരെ പെട്ടന്ന് തന്നെ സുൽത്താന്റെ മറുപടി എത്തി.
‘ഭൂമിയിൽ എനിക്കേറ്റവും ഇഷ്ട്ടം നിന്നോടാണ്’ എന്ന മറുപടി വേദി കരഘോഷത്തോടെ സ്വീകരിച്ചു. മൂത്തമകന് തനിക്ക് ബഹിരാകാശത്തു നിന്ന് മടങ്ങി വരുമ്പോൾ എന്താണ് കൊണ്ടുവരിക എന്നായിരുന്നു അറിയേണ്ടത്. സർപ്രൈസ് ഗിഫ്റ്റുമായിട്ടാകും ഭൂമിയിൽ വരിക എന്നായിരുന്നു സുൽത്താൻ അൽ നിയാദിയുടെ മറുപടി. ഈ വിഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
![]()
