തൃശൂർ : കരയാമുട്ടം,ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ ദൗത്യത്തിൽ പങ്കാളിയായ ഇൻഡസ്ട്രിയൽ ഇലാസ്റ്റോമേഴ്സ് കമ്പനി ചെയർമാൻ ആയ ആലുവ സ്വദേശിയും ഹൈദ്രുമാൻകുട്ടി ട്രസ്റ്റിന്റെ ചെയർമാനായ പി ഐ ഹസൻ ഹാജിയുടെ മരുമകനുമായ അബ്ദുസ്സമദിനെ ട്രസ്റ്റിന്റെ കുടുംബയോഗത്തിൽ ആദരവ് നൽകി.
ട്രസ്റ്റ് ചെയർമാൻ പി ഐ ഹസൻ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പി എസ് സി ചെയർമാനും നിയുക്ത വഖഫ് ബോർഡ് ചെയർമാനുമായ അഡ്വക്കേറ്റ് എംകെ സക്കീർ യോഗം ഉദ്ഘാടനം ചെയ്യുകയും അബ്ദുസമദിനെ മൊമെന്റോ കൊടുത്ത് ആദരിക്കുകയും ചെയ്തു
മുഖ്യ അതിഥികളായി മുൻ കൃഷിവകുപ്പ് മന്ത്രി അഡ്വക്കറ്റ് വിഎസ് സുനിൽകുമാർ അബ്ദുസമദിനെ ഷാൾ അണിയിച്ച് ആദരിച്ചു.
ചന്ദ്രയാൻ മുന്നിൻ്റെ വിക്ഷേപണ ദൗത്യത്തിൽ പങ്കാളിയായ ഇ എ അബ്ദു സമദിന്ന് റിയാദ് തൃശൂർ ജില്ലാ ഒ ഐ സി സി ജനറൽ സെക്രട്ടറി നാസർ വലപ്പാടും മൊമൻ്റൊ നൽകി ആദരിച്ചു.
പ്രസ്തുത ആദരവിന് അബ്ദുസമദ് കൃതജ്ഞത രേഖപ്പെടുത്തി.
ട്രസ്റ്റ് ജോയിൻറ് സെക്രട്ടറി പി എസ് നാസർ ആമുഖപ്രസംഗത്തോടുകൂടി തുടങ്ങിയ യോഗത്തിൽ
മംഗലാപുരം യേനപ്പോയ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ആയ ഡോക്ടർ സയ്യിദ് മിഖ്ദാദ് തങ്ങളും, IUML തൃശ്ശൂർ ജില്ലാ പ്രസിഡണ്ടും നാട്ടിക മഹല്ല് പ്രസിഡണ്ടുമായ സി എ മുഹമ്മദ് റഷീദും, കരയാവട്ടം സി എച്ച് പള്ളിപ്പുറം ജുമാമസ്ജിദ് ഇമാം യൂസഫ് അസ്ഹനിയും ആശംസകൾ നേർന്നു സംസാരിച്ചു
ചടങ്ങിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി എം അബ്ദുൽ ഗഫൂർ സ്വാഗതവും ജോയിൻ സെക്രട്ടറി റഹീം നന്ദിയും രേഖപ്പെടുത്തി.ട്രസ്റ്റിന്റെ കീഴിലുള്ള കുടുംബങ്ങളിലുള്ള ഡോക്ടർമാരായ ഡോക്ടർ നസറിൻ ഹാഷിം, ഡോക്ടർ ഹമ്ദ ഹംസ, ഡോക്ടർ റിനിയ അബ്ദുൽസലാം, ഡോക്ടർ ഹന അക്ബർ, ഡോക്ടർ ഷംനാസ് അബ്ദുൽ അസീസ്, ഡോക്ടർ സീഷാൻ ആർ കെ, ഡോക്ടർ ഫാത്തിമ കരീം, ഡോക്ടർ അമാസിങ് നജീബ്, ഡോക്ടർ ഹന്ന ഇ എ, ഡോക്ടർ ഷാരഖ്, ഡോക്ടർ ഷെമി പി, ഡോക്ടർ അസീബ അബ്ദുറഹ്മാൻ എന്നിവരെ മൊമെന്റോ നൽകി ആദരിക്കുകയും ഈവർഷം പത്താം ക്ലാസിൽ നിന്നും പാസായ വിദ്യാർത്ഥികളായ, ഫർഹാ കെ എസ്, ആതിരാ കെ വി, ആബിദ എം എസ്, ഇസ്ര സലിം, ഫഹീമ അൻവർ, മുഹമ്മദ് റാസി, മുഹമ്മദ് നൗഫൽ, അഫ്ര നസറിൻ എ എ, സലാ ഷംസുദ്ദീൻ എന്നിവരെയും മെമെന്റോ നൽകി ആദരിച്ചു
![]()
