കോട്ടയം :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സി പി എം കോട്ടയം ജില്ലാ കമ്മിറ്റിയംഗം ജെയ്ക് സി തോമസിനെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
എല്‍ ഡി എഫ് രാഷ്ട്രീയമായാണ് തെരഞ്ഞെടുപ്പിനെ നേരിടുക.കേവലമായ വൈകാരിക പ്രകടനങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലന്നും തെരഞ്ഞെടുപ്പില്‍ വിചാരണചെയ്യപ്പെടുക പ്രതിപക്ഷമായിരിക്കുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.പുതുപ്പള്ളി മണ്ഡലത്തിലെ പാർട്ടി സംവിധാനവും എൽ ഡി എഫും ഇലക്ഷന് സൂസജ്ജമാണ്. പ്രതിപക്ഷത്തിന്റെ ഒരു കുപ്രചാരണത്തിനും പൊതുസമൂഹം ചെവി കൊടുക്കില്ല. പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ മുൻ നിർത്തി ഇലക്ഷനെ നേരിടുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
![]()
