സൗദി അറേബ്യ : രണ്ടു വര്ഷം മുൻപ് കോവിഡ് ബാധിച്ചു നഷ്ട്ടമായ ഗന്ധമറിയാനുള്ള ശേഷി തിരിച്ചു പിടിച്ചു ആരോഗ്യ പ്രവർത്തകർ. മദീനയിലും കിഴക്കൻ പ്രവിശ്യയിലുമാണ് രണ്ടു യുവാക്കൾക്ക് രണ്ടു വർഷത്തിന് ശേഷം ഗന്ധമറിയാനുള്ള ശേഷി തിരിച്ചു കിട്ടിയതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞത്. ജിസാൻ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ തുടർച്ചയായി നടത്തിയ ചികിത്സയിലാണ് പൂർവ്വ സ്ഥിതിയിലേക്ക് യുവാക്കൾ വന്നതെന്ന് മന്ത്രാലയം ട്വിറ്റ് ചെയ്തു.
നിരവധിയാളുകൾക്ക് കോവിഡ് ബാധിച്ചു വിവിധ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അവ ക്രമേണ തിരിച്ചു വരികയായിരുന്നു. എന്നാൽ രണ്ടു യുവാക്കൾക്ക് മണമറിയാനുള്ള ശേഷി തിരിച്ചു കിട്ടാൻ രണ്ടു വര്ഷം വരെ എടുത്തത് ആരോഗ്യ പ്രവർത്തകരെ ഏറെ വലച്ചിരുന്നു.
![]()
