ആലപ്പുഴ :69-ാമത്
നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലിൽ ഇന്ന് നടക്കും.മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്യും.
ഒൻപതു വിഭാഗങ്ങളിലായി പത്തൊൻപത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 കളി വള്ളങ്ങളാണ് ഇത്തവണ ജലമേളയിൽ പങ്കെടുക്കുന്നത്. രാവിലെ 11 മണിക്ക് ഹീറ്റ്സ് നടക്കും. ചുണ്ടൻ വള്ളങ്ങൾക്ക് 5 ഹീറ്റ്സ് ഉണ്ടാവും.
മൂന്ന് മണിക്ക് മത്സരം പുനരാരംഭിക്കും. നാല് ട്രാക്കുകളിലായാണു വള്ളങ്ങൾ മത്സരി ക്കുന്നത്. ഫൈനൽ മത്സരങ്ങൾ വൈകിട്ട് 4 ന് തുടങ്ങും. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണു ഫൈനൽ പോരാട്ടത്തിന് ഇറങ്ങുക. വൈകിട്ട് അഞ്ച് മണിക്കാണ് ഫൈനൽ. 5.30 ന് മന്ത്രി പി പ്രസാദ് വിജയികൾക്കു ട്രോഫികൾ സമ്മാനിക്കും. മന്ത്രിമാർ അടക്കം പ്രമുഖർ ഫൈനൽ മത്സരം കാണാൻ ആലപ്പുഴയിൽ എത്തിയിട്ടുണ്ട്.
![]()
