കുവൈത്ത് സിറ്റി: കല കുവൈത്ത് സാഹിത്യോത്സവം- 2023 മംഗഫ് കല സെന്ററിൽ ലോക കേരള സഭാംഗം ആർ.നാഗനാഥൻ ഉദ്ഘാടനം ചെയ്തു.കല കുവൈത്ത് ആക്ടിങ്ങ് പ്രസിഡൻറ് ബിജോ അധ്യക്ഷത വഹിച്ചു.
ട്രഷറർ അജ്നാസ് മുഹമ്മദ്, ഫഹാഹീൽ മേഖല സെക്രട്ടറി ജ്യോതിഷ് പി.ജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സാഹിത്യോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്കും, മുതിർന്നവർക്കുമായി സംഘടിപ്പിച്ച കവിതാലാപന മത്സരങ്ങളിൽ കുട്ടികളുടെ വിഭാഗത്തിൽ സബ് ജൂനിയർ കാറ്റഗറിയിൽ ജീവ ജിഗ്ഗു, ജൂനിയർ വിഭാഗത്തിൽ ധനുശ്രീ , സീനിയർ വിഭാഗത്തിൽ അർഷിയ രാജൻ,മുതിർന്നവരുടെ കാറ്റഗറിയിൽ വിജയകുമാർ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സാഹിത്യ രചനാമത്സര വിജയികൾക്കുള്ള സമ്മാന വിതരണം കല കുവൈത്ത് ഭാരവാഹികൾ നിർവ്വഹിച്ചു
![]()
