ആലപ്പുഴ : ആലപ്പുഴ ജില്ലയുടെ തീരം കവർന്നെടുക്കുന്ന തോട്ടപള്ളിയിലെ മണൽ കൊള്ള സി ബി ഐ അന്വേഷിയ്ക്കണമെന്നു വെൽഫെയർ പാർട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.മുഖ്യമന്ത്രിയുടെ മകൾക്ക് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിൽ സ്വകാര്യ കമ്പനിയിൽ നിന്ന് കിട്ടിയ ഭീമമായ തുക തീരം തീറെഴുതി കൊടുത്തതിനുള്ള പ്രതിഫലമാണെന്നു കമ്മിറ്റി ആരോപിച്ചു.
ചില തൊഴിലാളി യുണിയനുകൾക്കും ഈ അഴിമതിയിൽ പങ്കുണ്ട്.ആഴം കൂട്ടുന്നതിന്റെ മറവിൽ തോട്ടപ്പള്ളിയിൽ നടക്കുന്നത് വൻ മണൽ കൊള്ളയും അഴിമതിയുമാണ്.
പ്രസിഡൻറ് നാസർ ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.റ്റി. വസന്തകുമാർ, ട്രഷറർ എം.എച്ച്. ഉവൈസ് , ജില്ലാ വൈസ് പ്രസിഡൻ്റ് ഡി.എസ്. സദറുദ്ദീൻ, സെക്രട്ടറിമാരായ സബീർ ഖാൻ, ടി.എ. ഫയാസ്, ശ്രീകല ഗോപി , സുനീറ മജീദ്, അൻസാദ് അമ്പഴ, സലീന നിസാർ എന്നിവർ സംസാരിച്ചു
![]()
