അബൂദബി: ഇന്ത്യയിലെ മികച്ച ഉൽപന്നങ്ങൾ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തുന്ന ലുലു സെലിബ്രേഷൻസ് ഓഫ് ഇന്ത്യ കാമ്പയിൻ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ തുടക്കമായി. അബൂദബി അൽവഹ്ദ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിൽ ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനം,ഓണം, ജന്മാഷ്ടമി, ഗണേശ ചതുർഥി, നവരാത്രി, ദീപാവലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ഉത്സവങ്ങളുടെ ഒരു പരമ്പരയാണ് ലുലു സെലിബ്രേഷൻസ് ഓഫ് ഇന്ത്യ. ഈ വർഷം ഫുഡ്,നോൺ-ഫുഡ് വിഭാഗങ്ങളിലായി 5,000 തനത് ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും.
അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ഫാഷൻ ഷോ, ഇന്ത്യൻ ക്ലാസിക്കൽ, നാടോടി നൃത്തങ്ങൾ എന്നിവയും ഉണ്ടായിരുന്നു.ലുലു സെലിബ്രേഷൻസ് ഓഫ് ഇന്ത്യ പ്രമോഷനുകൾ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഓൺലൈനായി www.luluhypermarket.com-ലും ലഭ്യമാണ്
![]()
