അബഹ :കെ.എം.സി.സി ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച ‘ഖാദിമെ മില്ലത്ത് ഇന്റർനാഷനൽ സോഷ്യൽ സർവ്വീസ് അവാർഡ്’ മക്കയിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ കുഞ്ഞിമോൻ കാക്കിയക്ക് ഇന്ന് സമ്മാനിക്കും.മറീനാ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വെച്ച് മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറിയും ചടങ്ങിലെ വിശിഷ്ടാതിഥിയുമായ കെ.എം ഷാജിയാണ് സമ്മാനിക്കുക.
ചടങ്ങ് കെ.എം.സി സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും.സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
സമകാലിക സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെ പ്രമേയമാക്കി കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തും.
ഈദ് ദിനത്തിൽ നടന്ന കെ.എം.സി.സി പ്രീമിയർ സോക്കർ ടൂർണമെന്റ് നറുക്കെടുപ്പിൽ വിജയികളായവർക്ക് എൻഫീൽഡ് ബുള്ളറ്റ് ഉൾപ്പടെയുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.സോക്കർ സംഘാടനത്തിന് പിന്തുണ നൽകിയവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും കെ എം.സി.സി ഹജ്ജ് വളണ്ടിയർമാരെയും ചടങ്ങിൽ ആദരിക്കുമെന്നും കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
![]()
