കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനെ നേരിടാൻ അന്തരിച്ച ഉമ്മൻചാണ്ടിയുടെ മുൻ എതിരാളികൾ ആരെങ്കിലും ഒരാൾ തന്നെ എൽ ഡി എഫ് സ്ഥാനാർഥി ആകുമെന്ന് ഏറെക്കുറെ ഉറപ്പായി .ബുധനാഴ്ച നടന്ന പുതുപ്പള്ളി മണ്ഡലത്തിലെ മുഴുവൻ സി പി എം ലോക്കൽകമ്മിറ്റി ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ ഈ രണ്ടു പേരുകളാണ് ഉയർന്നു വന്നിരിക്കുന്നത്.രണ്ടു പേരിൽ ആരാവണം എന്നുള്ളത് ഇനി ജില്ലാ സംസ്ഥാന സമിതി യോഗം കൂടി തീരുമാനിക്കും .പുതുപ്പള്ളിയിൽ സഹതാപ തരംഗം അലയടിച്ചു നിക്കുമ്പോൾ സ്വാതന്ത്രനെ പരീക്ഷിക്കണ്ട എന്നും പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കണം എന്ന് തന്നെയാണ് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടിരിക്കുന്നത്
![]()
