കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റു മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശിനി രേഷ്മ(22) ആണ് സുഹൃത്തിന്റെ കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി 10നു കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണ് സംഭവം. സംഭവത്തില്‍ സുഹൃത്തും ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ (31) എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു
നൗഷാദ് ജോലി ചെയ്യുന്ന ഹോട്ടലിലാണ് സംഭവം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട നൗഷാദിനെ കാണാന്‍ രേഷ്മ കലൂരിലെത്തുകയായിരുന്നു. ഹോട്ടലില്‍ വെച്ച് തര്‍ക്കത്തിനിടെ നൗഷാദ് കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഹോട്ടലിലെ മറ്റൊരു ജീവനക്കാരന് പോലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നൗഷാദ് ഏതാനും വര്‍ഷങ്ങളായി ഇവിടെയാണ് ജോലി ചെയ്യുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
![]()
