തിരുവനന്തപുരം : ഇന്ത്യന്‍ ഭരണഘടനയില്‍ കേരളത്തിന്റെ പേര് കേരള എന്നു രേഖപ്പെടുത്തിയത് കേരളം എന്നു ഭേദഗതി ചെയ്യണമെന്നു കേരള നിയമസഭ. സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അവതരിപ്പിച്ചു.
ഭരണഘടനയില്‍ ‘കേരള’ എന്നു രേഖപ്പെടുത്തിയത് കേരളം എന്നാക്കി ഭേദഗതി ചെയ്യുന്നതിന് നിയമസഭ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം, നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത് . ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നു പ്രമേയം ആവശ്യപ്പെട്ടു.. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും കേരളം എന്ന പേര് ആക്കണമെന്നാണ് പ്രമേയം ആവശ്യ പെടുന്നത്. ഭേതഗതികൾ ഇല്ലാതെ തന്നെ പ്രമേയം പ്രതിപക്ഷം അംഗീകരിച്ചു.
![]()
