കോട്ടയം :പുതുപ്പള്ളിയിലെ ഇടത് മുന്നണി സ്ഥാനാര്‍ഥിയെ ഈമാസം 12ന് പ്രഖ്യാപിക്കുമെന്ന് വി എന്‍ വാസവന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു .പാര്‍ട്ടി സെക്രട്ടേറിയറ്റും മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന ശേഷം കോട്ടയത്തായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവുക.സഹതാപ തരംഗം മറികടക്കാനുള്ള രാഷ്ട്രീയ സാഹചര്യം പുതുപ്പള്ളിയിൽ ഉണ്ട് .ഉത്സവകാലം പരിശോധിച്ചാകേണ്ടിയിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതെന്നും വാസവന് പറഞ്ഞു.
ഇതിനിടെ എൽ ഡി എഫ് സ്ഥാനാർത്ഥിയെ കുറിച്ച് സോഷ്യൽ മീഡിയയിൽ അനവധി വാർത്തകൾ പ്രചരിക്കുന്നു.ഉമ്മൻ ചാണ്ടിയുടെ അടുത്ത അനുയായി ആയിരിക്കും സ്തനാർത്ഥിയെന്നും ജയ്ക്ക് അടക്കമുള്ളവർ സ്ഥാനാര്‍ഥിപ്പട്ടികയിൽ ഉണ്ടന്നും റിപ്പോർട്ടുകൾ ഉണ്ട് .ബി ജെ പി അടുത്തിടെ കോൺഗ്രസിൽ നിന്നും പോയ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കളത്തിലിറക്കാൻ ശ്രമങ്ങൾ തുടരുന്നു
![]()
