റിയാദ് : ഒ ഐ സി സി യിൽ അംഗത്വമെടുത്തവർക്കുള്ള കാർഡ് വിതരണം ആരംഭിച്ചു.
ജനുവരി 31 വരെ അപേക്ഷിച്ച മുഴുവൻ അംഗങ്ങളുടെയും കാർഡുകൾ കെ പി സി സി യിൽ നിന്നും റിയാദ് സെൻട്രൽ കമ്മറ്റിയിലെത്തിയതായി ഭാരവാഹികൾ അറിയിച്ചു.
ബത്ഹ ലുഹ ഹാളിൽ നടന്ന കാർഡ് വിതരണ പരിപാടിയുടെ ഉത്ഘാടനം സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള നിർവഹിച്ചു. വൈസ് പ്രസിഡന്റ്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ട് ഷംനാദ് കരുനാഗപ്പള്ളി ആമുഖവും
യഹിയ കൊടുങ്ങല്ലൂർ സ്വാഗതവും പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ട്രഷറർ നവാസ് വെള്ളിമാട് കുന്ന്, ഗ്ലോബൽ കമ്മറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം,
സീനിയർ വൈസ് പ്രസിഡണ്ട് സലിം കളക്കര,നാഷണൽ കമ്മറ്റി സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പൻ, ട്രഷറർ റഹ്മാൻ മുനമ്പത്ത്,
ജില്ലാ പ്രസിഡന്റുമാരായ സജീർ പൂന്തുറ,ബാലുക്കുട്ടൻ,സുഗതൻ നൂറനാട്,ഷിജു കോട്ടയം,ശുകൂർ ആലുവ,സോണി പാറക്കൽ,വൈശാഖ് പാലക്കാട്, അമീർ പട്ടണത്ത്, അബ്ദുൽ മജീദ് കണ്ണൂർ, കരീം കൊടുവള്ളി എന്നിവരും സംസാരിച്ചു.
അബ്ദുൽ സലിം ആർത്തിയിൽ,വിനീഷ് ഒതായി,അലി ആലുവ,നാദിർഷ റഹ്മാൻ,ജംഷാദ് തുവ്വൂർ,വഹീദ് വാഴക്കാട്,അൻസാർ ഷറഫുദ്ധീൻ.ഒമർ ശരീഫ് ,ഹക്കീം,അൻസാർ മാലിക്,സലാം,ഭാസ്കരൻ,അബ്ദുള്ള കണ്ണൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
അംഗങ്ങളുടെ കാർഡുകൾ ജില്ലാ പ്രസിഡണ്ടുമാർ ഏറ്റ് വാങ്ങി. റിയാദ് സെൻട്രൽ കമ്മറ്റിക്ക് കീഴിലുള്ള അൽ ഹായിൽ, ബുറൈദ,ഉനൈസ എന്നീ മേഖലയിലെ കാർഡുകൾ നാഷണൽ കമ്മറ്റി സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പൻ ഏറ്റു വാങ്ങി.ചടങ്ങിന്
നിഷാദ് ആലങ്കോട് നന്ദി രേഖപ്പെടുത്തി.
![]()
