എറണാകുളം : പ്രശസ്ത സിനിമ സംവിധായകൻ സിദ്ധിക്ക് അന്തരിച്ചു. ന്യുമോണിയയും കരൾ രോഗ ബാധയേയും തുടർന്നു ചികിത്സയിലായിരുന്നു അദ്ദേഹം. അസുഖം കുറഞ്ഞു വരുന്നതിനിടെ തിങ്കളാഴ്ച മൂന്ന് മണിയോടെ ഹൃദയാഘാതമു ണ്ടായി.
ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്നു അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു വിലയിരുത്തലുകൾ നടത്തിയിരുന്നു. എക്മോ സപ്പോർട്ടി ലാണ് ജീവൻ നിലനിർത്തിയിരുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.
രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ അദ്ദേഹം മരിച്ചുവെന്ന രീതിയിൽ വ്യാജ പ്രചരണം നടന്നിരുന്നു.
![]()
