ആലപ്പുഴ :കിറ്റിന്ത്യ ദിനാചരണത്തിന്റെ ഭാഗമായി അക്കോക്ക് കായംകുളം മണ്ഡലം കമ്മിറ്റി, കായംകുളം എം എസ് എം കോളേജ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ,വി എസ് എം ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കോളേജ് അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.എ മുഹമ്മദ് താഹ അദ്യക്ഷത വഹിച്ചു.ആലപ്പുഴ ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ എ ഒ അബീൻ ഉത്ഘാടനം ചെയ്തു.
എൻ എസ് എസ് യൂണിറ്റിലുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, അക്കോക്ക് മണ്ഡലം ഭാരവാഹികൾ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ 70തോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
എൻ എസ് എസ് കോഡിനേറ്റർ ജിജോ, കോളേജ് ചെയർമാൻ മുഹമ്മദ് ഇർഫാൻ, അക്കോക്ക് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷമീർ ബി ഡി സി, ആലപ്പുഴ ജില്ലാ സെക്രട്ടറി പ്രഭാഷ് പാലാഴി, ജില്ലാ ജോ.സെക്രട്ടറി അൻവർ 108, അക്കോക്ക് വനിതാ പ്രവർത്തകരായ മായാ സഞ്ജയ്, ബിന്ദു, സെലീന,ഷാനിമോൾ,വി എസ് എം ആശുപത്രിയിലെ ഡോക്ടറായ ജുബിന,ശ്രീജ,ബിന്ദു എന്നിവർ ക്യാംപിനു നേതൃത്വം നൽകി. അക്കോക്ക് മണ്ഡലം സെക്രട്ടറി ഷാനവാസ് സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീജ ആർ നന്ദിയും രേഖപ്പെടുത്തി.
![]()
