ഗയാന: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ രണ്ട് രവി ബിഷ്ണോയിയ്ക്ക് പകരം കുല്‍ദീപ് യാദവും ഇഷാന് കിഷന് പകരം യശസ്വി ജയ്സ്വാളും ടീമിലിടം നേടി. അഞ്ചുമത്സരങ്ങളുടെ പരമ്പരയിലെ ആദ്യരണ്ടുകളികളും തോറ്റ ഇന്ത്യന്‍ ടീം ആകെ ഉലഞ്ഞിട്ടുണ്ട്. ഇനിയൊരു തോല്‍വി പരമ്പര നഷ്ടപ്പെടുത്തും. ബാറ്റിങ്നിരയുടെ മോശം പ്രകടനമാണ് ഇന്ത്യയെ അലട്ടുന്നത്. രണ്ടുകളിയിലായി 96 റണ്‍സെടുത്ത യുവതാരം തിലക് വര്‍മ ഒഴികെയുള്ളവര്‍ മോശം കളിയാണ് കാഴ്ചവെച്ചത്.സഞ്ജു സാംസണിനും ഇന്നതേ കളി നിർണ്ണായകമാണ്.
![]()
