പത്തിരിപ്പാല: വിദ്യാർത്ഥികളുടെ നൈപുണ്യ വികസനം, കരിയർ ഗൈഡൻസ്, തൊഴിലധിഷ്ഠിത പരിശീലനം, ഉദ്യോഗ നിയമനം, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നീ മേഖലകളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുന്നതിന്റെ ഭാഗമായി മൗണ്ട് സീന കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും കേരളത്തിലെ പ്രമുഖ സ്ഥാപനമായ ഇറാം ഗ്രൂപ്പും തമ്മിൽ ധാരണ പത്രം ഒപ്പുവച്ചു. മൗണ്ട് സീന രജത ജൂബിലി ആഘോഷം ചടങ്ങിൽ മൗണ്ട് സീന ഗ്രൂപ്പ് ചെയർമാൻ കെ.കെ മമ്മുണ്ണി മൗലവി,യുടെയും ഇറാം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയരക്ടറുമായ ഡോ. സിദ്ധിക്ക് അഹമദിന്റെയും സാന്നിധ്യത്തിൽ മൗണ്ട് സീന കോളേജ് പ്രിൻസിപ്പാൾ ഡോ. സർഫ്രാസ് നവാസും ഇറാം ടെക്നോളജി ഡയറക്ടർ പൗലോസ് തെപ്പാലയും ഒപ്പുവച്ചു.വിദ്യാഭ്യാസ സങ്കൽപം തന്നെ മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം പരിശീലനങ്ങൾ തൊഴിലിടങ്ങളിൽ മികച്ചവരാകാൻ വിദ്യാർത്ഥികളെ സഹായിക്കുമെന്ന് ഇറാം ഗ്രൂപ് സി.എം.ഡി ഡോ: സിദ്ധീഖ് അഹമ്മദ് പറഞ്ഞു.
![]()
