മനാമ: വോയ്സ് ഓഫ് ആലപ്പി ഓണാഘോഷം ‘പൂവേ പൊലി 2023’ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ ഒക്ടോബർ 13ന് വിവിധ പരിപാടികളോട് നടക്കും.പോസ്റ്റർ പ്രകാശനം വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരികളായ ഡോ. പി.വി. ചെറിയാനും കെ ആർ നായരും ചേർന്ന് നിർവ്വഹിച്ചുപ്രസിഡന്റ് സിബിൻ സലിം
അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ധനേഷ് മുരളി ഓണാഘോഷ പരിപാടികളെ കുറിച്ച് സംസാരിച്ചു.
ഇന്ത്യൻ ക്ലബിൽ നടക്കുന്ന ഓണസദ്യയോടൊപ്പം അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര,വള്ളപ്പാട്ട്,
നൃത്തനൃത്യങ്ങൾ, കരോക്കേ ഗാനമേള, നാടൻപാട്ട് എന്നിവ അരങ്ങേറും.ചടങ്ങിൽ രക്ഷാധികാരി സഈദ് റമ്ദാൻ നദ്വി, എക്സിക്യൂട്ടിവ് അംഗങ്ങൾ,വനിതാ വിഭാഗം പ്രവർത്തകർ എന്നിവർ പങ്കെടുത്തു .
ബഹ്റൈനിലെ ഇതര സംഘടനകളിൽ നടക്കുന്ന പ്രോഗ്രാമുകളിലും മത്സരങ്ങളിലും വോയ്സ് ഓഫ് ആലപ്പി പങ്കെടുക്കുമെന്നു “പൂവേ പൊലി 2023 ” കോഡിനെറ്ററണ്മാരായ ജേക്കബ് മാത്യു, അനൂപ് ശശികുമാർ എന്നിവർ അറിയിച്ചു.ട്രഷറർ ഗിരീഷ് കുമാർ നന്ദി പറഞ്ഞു.
![]()
