ദുബായ് : ദുബായിലെ തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ബാലവേദിയായ “അനന്തരത്നങ്ങൾ”ക്ക് പുതിയ ഭാരവാഹികൾ.ബാലവേദിയുടെ രക്ഷാധികാരിയും ഇന്ത്യൻ ആസോസിയേഷൻ ഷാർജയുടെ പ്രെസിഡന്റുമായ അഡ്വ വൈ എ റഹിം പുതു നേതൃത്വത്തെ പ്രഖ്യാപിച്ചു .
മാധവൻ അരുൺ (പ്രസിഡന്റ് ), സബാ അൽ റിദ, അഭയത്ത് റെൻജൻ(വൈസ് പ്രസിഡന്റുമാർ), ലിയ ഷൈൻ (ജനറൽ സെക്രട്ടറി), ആദിൽ മുഹമ്മദ്, സയ്യിദ് മുഹമ്മദ് സലിം (ജോ. സെക്രട്ടറിമാർ) എന്നിവരാണ് ഇനി ബാലവേദിയെ നയിക്കുക. കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും കലാകായിക- സാഹിത്യ വാസനകളെ പരിപോഷിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് അനന്തപുരി ഭാരവാഹികളായ തേക്കട നവാസ്, ഖാൻപാറയിൽ, ബിജോയ് ദാസ്, ജ്യോതി ലക്ഷ്മി,മുനീറ സലിം എന്നിവർ പറഞ്ഞു.
![]()
