ദമ്മാം: പ്രവാസി കുടുംബാംഗങ്ങളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാനായി പ്രവർത്തിക്കുന്ന സാംസ്കാരിക കലാ സംഘടനയായ വോയ്സ് ഓഫ് ജുബൈലിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായുള്ള കുടുംബസംഗമം നടന്നു. എ.ആർ റഹ്മാൻ തമിഴ് ഹിറ്റ് ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗാനസന്ധ്യയും നൃത്തവും ഉപകരണ സംഗീതവും ക്രാഫ്റ്റ് നിർമാണ വിവരണവും ഉൾപ്പെടെയുള്ള വൈവിധ്യമായ പരിപാടികൾ അരങ്ങേറി. പ്രോഗ്രാം അഡ്മിന്മാരായ റോബിൻസൺ നാടാർ സ്വാഗതവും സരിത റോബിൻസൺ നന്ദിയും പറഞ്ഞു. ശരണ്യ രാഹുൽ അവതാരകയായിരുന്നു
![]()
