അൽഹസ്സ : നാട്ടിലേക്ക് പോകാൻ രണ്ടു നാൾ ബാക്കി നിൽക്കെ ഹൃദയാഘാതം മൂലം മലയാളി അൽ ഹസയിലെ ഹുഫൂഫിന് സമീപം മുനൈസിലയിൽ നിര്യാതനായി.മലപ്പുറം അരീക്കോട് കുനിയിൽ സ്വദേശി ഇയ്യക്കാട്ടിൽ അരവിന്ദനാണ് (56) മരിച്ചത്.ആഗസ്റ്റ് എട്ടിനാണ് നാട്ടിൽ പോകാൻ ടിക്കറ്റെടുത്ത് യാത്രക്ക് എല്ലാ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുമ്പോൾ ആണ് വിയോഗം.ആറ് മാസം മുമ്പ് നാട്ടിൽ നിന്ന് ഹൃദയ ശസ്ത്രക്രീയ കഴിഞ്ഞു വന്നതായിരുന്നു അരവിന്ദൻ .കാർപെന്റർ ആയി കഴിഞ്ഞ മുപ്പതുവര്‍ഷമായി ജോലിനോക്കുകയായിരുന്നു.ഹുഫൂഫ് അൽ ജാഫർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂത്തിയാക്കി നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്
![]()
