മനാമ: ‘നമ്മൾ ചാവക്കാട്ടുകാർ’ ആഗോള സൗഹൃദ കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.മുഹറഖ് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ ഉച്ചവരെ സംഘടിപ്പിച്ച ക്യാമ്പിൽ 60 പേര് പങ്കെടുത്തു
കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം, കെ.ടി. സലീം, ബഹ്റൈനിലെ സാമൂഹിക പ്രവർത്തകയും യോഗ ട്രെയിനറുമായ ഫാത്തിമ അൽ മൻസൂറി എന്നിവർ ക്യാമ്പ് സന്ദർശിച്ചു .
നമ്മൾ ചാവക്കാട്ടുകാർ ബഹ്റൈൻ’ പ്രസിഡന്റ് ഫിറോസ് തിരുവത്ര അധ്യക്ഷത വഹിച്ചു. നൗഷാദ് അമാനത്തു സ്വാഗതവും ഷിബു നന്ദിയും പറഞ്ഞു .പ്രോഗ്രാം കൺവീനർ ഫാറൂഖ് പി. കൊച്ചൻ,ഷുഹൈബ്, ഷെജീർ, ഷാജഹാൻ, കലിം, അഭിലാഷ്,വൈശാഖ്, യൂസുഫ് അലി, ഷഫീഖ് അവിയൂർ, സിറാജ്, സുഹൈൽ, ഫഹദ്,വിജയൻ എന്നിവർ രക്തദാന ക്യാംപിനു നേതൃത്വം നൽകി.
![]()
