ദോഹ: യുവകലാസാഹിതി ഖത്തറിനു കീഴിൽ ഗറാഫ യൂണിറ്റ് കമ്മിറ്റി രൂപികരിച്ചു.ഐ.സി.സിയിൽ ചേർന്ന യോഗം യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്തു.ഷഹീർ നിരവിൽ അധ്യക്ഷത വഹിച്ചു.യുവകലാസാഹിതി സെക്രട്ടറി ജീമോൻ ജേക്കബ്, പ്രസിഡന്റ് അജികുമാർ, കോഓഡിനേഷൻ അസി. സെക്രട്ടറി എം. സിറാജ്,എക്സിക്യൂട്ടിവ് അംഗം ഷഹീർ ഷാനു, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.യൂണിറ്റ് പ്രസിഡന്റായി സജീവ് വിശ്വനെയും വൈസ് പ്രസിഡന്റായി ഗിരീഷിനെയും സെക്രട്ടറിയായി അനീഷിനെയും ജോ. സെക്രട്ടറിയായി അനീഷിനെയും ജോ :സെക്രട്ടറിയായി ഷാജിയെയും ട്രഷററായി സിറാജിനെയും യോഗം തെരഞ്ഞെടുത്തു
![]()
