റിയാദ് : ബൈ നൗ പേ ലേറ്റർ (ബി എൻ പി എൽ ) സേവനമടക്കം ഉപഭോക്താക്കൾക്ക് മികച്ച ഡീലുകളും ഉൽപ്പന്നങ്ങളും ലഭ്യമാക്കാൻ പ്രമുഖ ഷോപ്പിംഗ് ഫിനാൻഷ്യൽ ആപ്പായ ടാബിയുമായി ലുലു ഗ്രൂപ്പ് കരാർ ഒപ്പു വെച്ചു .ഉപഭോക്താക്കൾക്ക് അവരുടെ ഡെബിറ്റ് ,ക്രെഡിറ്റ് കാർഡുകൾ ടാബി പേയ്മെന്റ് സംവിധാനവുമായി ലിങ്ക് ചെയ്ത് പലിശയൊ ഫീസോ ഇല്ലാതെ തവണ വ്യവസ്ഥയിൽ ലുലുവിൽ നിന്ന് പർച്ചെയ്സ് ചെയ്യാം .
നാല് തവണകളായി പണമടച്ചാൽ മതിയാവും .ലുലു ഓൺലൈൻ സ്റ്റോറിലും ഈ കാർഡ് ഉപയോഗിക്കാം.ബി എൻ പി എൽ ഉത്തരവാദിത്വമുള്ള ചെലവ് രീതികൾ മെച്ചപ്പെടുത്തുമെന്നും ലുലുവിനും ഉപഭോക്താക്കൾക്കും ഒരു വിൻ- വിൻ ചോയ്സ് ആണ് നൽകുന്നതെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു .മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീറ്റെയ്ൽ ശൃ൦ഖലയുമായി ചേർന്ന് കൂടുതൽ പേയ്മെന്റ് ഓപ്ഷൻ നൽകുന്നതിൽ സന്തോഷമാണെന്ന് സൗദിയിലെ ടാബി ജനറൽ മാനേജർ അബ്ദുൽ അസീസ് സജ പറഞ്ഞു.ബാക്ക് ടു സ്കൂൾ കാമ്പയിൻ ഓഫറുകൾ ഓഗസ്റ്റ് 6 മുതൽ 26 വരെയാണ് ലുലു വിൽ ഒരുക്കിയിരിക്കുന്നത്.
![]()
