കോഴിക്കോട് :ഒരു വർഗീയവാദിയുടെയും വോട്ട് കോൺഗ്രസ്സിന് വേണ്ടെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
“ഏക സിവിൽ കോഡിനെയും മണിപ്പൂർ വംശഹത്യയെയും ചെറുക്കുക’ എന്ന മുദ്രാവാക്യമുയർത്തി കെ പി സി സി കോഴിക്കോട്ട് സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീശൻ.
വർഗീയ വാദത്തെ ഇവിടെ കുഴിച്ചുമൂടും. അത് കഴിഞ്ഞിട്ട് ബാക്കി വോട്ട് കൊണ്ട് ജയിച്ചാൽ മതി. വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കെട്ടരുത്. അത്തരം വിവാദങ്ങളിലേക്ക് പോകരുത്. രു വിഷയം വീണുകിട്ടാൻ വർഗീയവാദികൾ കാത്തിരിക്കുകയാണ്. ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാനാണ് ശ്രമം. അവർക്ക് ആയുധം കൊടുക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ കെ മുരളീധരൻ എം പി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു.
പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, എം പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ, ഇ ടി മുഹമ്മദ് ബശീർ, വിവിധ മതസാമുദായിക സംഘടനകളെ പ്രതിനിധാനം ചെയ്ത് ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം,സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ, ഫാ. ഷിബു ജോസഫ് കളരിക്കൽ, ടി പി അബ്ദുല്ലക്കോയ മദനി, ബ്രഹ്മശ്രീ ശംഭു നമ്പൂതിരി, ഫ്രാൻസിസ് ജോർജ്, എം ഐ അബ്ദുൽ അസീസ്, പി എം എ സലാം, അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ, ഫാ. ജെൻസൺ പുത്തൻവീട്ടിൽ ഡോ. ഐ പി അബ്ദുസ്സലാം,അഡ്വ. ഗോവിന്ദ് ചന്ദ്രശേഖർ, ഫാ. ജെൻസൺ പുത്തൻവീട്ടിൽ ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അബ്ദുൽ ഗഫൂർ, ഡോ. റെജി അലക്സ്, സണ്ണി എം കപിക്കാട്, റവ. രാജു ചീരാൻ, ഷാനിമോൾ ഉസ്മാൻ, എഴുത്തുകാരായ കൽപ്പറ്റ നാരായണൻ, പി സുരേന്ദ്രൻ, യു കെ കുമാരൻ, എ സജീവൻ, ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു, സുഹറ മമ്പാട്, ഹമീദ് വാണിയമ്പലം, ഹുസൈൻ മടവൂർ, ഖാസിമുൽ ഖാസിമി, നാസർ ഫൈസി കൂടത്തായി സംസാരിച്ചു. അഡ്വ. ടി സിദ്ദിഖ് മണിപ്പൂർ ഐക്യദാർഢ്യ പ്രമേയ അവതരണം നടത്തി.
അഡ്വ. കെ ജയന്ത് ഏക സിവിൽ കോഡ് വിരുദ്ധ പ്രമേയം അവതരിപ്പിച്ചു. എ തങ്കപ്പൻ, പി കെ ഫൈസൽ, സി ചന്ദ്രൻ, മുഹമ്മദ് ഷിയാസ്, പി എസ് സലിം, ജി എസ് ബാബു, വിദ്യാബാലകൃഷ്ണൻ, കെ എം അഭിജിത്ത്, പി വി ഗംഗാധരൻ, അഡ്വ. ഷഹീർ സിംഗ്, ഉമ്മർ പാണ്ടികശാല, സി എൻ വിജയകൃഷ്ണൻ, പാറക്കൽ അബ്ദുല്ല, ടി ടി ഇസ്മാഈൽ, പി എം ജോർജ്, അശ്റഫ് മണക്കടവ്, ഡോ. കെ മൊയ്തു തുടങ്ങിയവർ പങ്കെടുത്തു.
അഡ്വ. കെ പ്രവീൺ കുമാർ സ്വാഗതവും അഡ്വ. പി എം നിയാസ് നന്ദിയും പറഞ്ഞു.
![]()
