റിയാദ്: ടാക്സികളിൽ മീറ്ററുകൾ പ്രവർത്തിച്ചില്ലെങ്കിൽ യാത്രക്കാർ ചാർജ് നൽകേണ്ടതില്ലെന്ന കടുത്ത നിലപാടുമായി സൗദി ട്രാഫിക് വിഭാഗം. സൗദിയിൽ ടാക്സികളിൽ മീറ്ററുകൾ പ്രവർത്തിപ്പിക്കണം എന്നത് കർശനമായി ട്രാഫിക് വിഭാഗം ഡ്രൈവർമാർക്ക് പല തവണ മുന്നറിയിപ്പ് നൽകിയതാണ്. അതിൽ ചില ടാക്സിക്കാർ അനാസ്ഥ കാണിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടിയുമായി ട്രാഫിക് വിഭാഗം മുന്നോട്ട് വന്നത്. ഇത്തരത്തിൽ മീറ്ററുകൾ പ്രവർത്തിപ്പിക്കാതെ ഡ്രൈവർമാർ യാത്രക്കാരിൽ നിന്ന് അമിത തുക ഈടാക്കുന്നതായി പരാതി ഇതിനു മുൻപും വന്നിട്ടുണ്ട്. ഈ തീരുമാനത്തോടെ ടാക്സികളിൽ മീറ്റർ പ്രവർത്തിപ്പിച്ചു തുടങ്ങും എന്നാണു യാത്രക്കാരുടെ അഭിപ്രായം.
![]()
