റിയാദ്: സൗദി അറേബ്യയിൽ ഇനി മുതൽ ടാക്സിക്കുള്ളിൽ ഇരുന്നു പുക വലിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്താൽ 200 റിയാൽ വരെ പിഴ ചുമത്തും. സൗദിയുടെ ടാക്സി ചട്ടത്തിൽ സമൂല മാറ്റം കൊണ്ട് വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ട്രാഫിക് വിഭാഗം ഡ്രൈവർമാർക്ക് ചില മുന്നറിയിപ്പുമായി രംഗത്ത് വന്നു. യാത്രക്കാർ ടാക്സിക്കുള്ളിൽ പുകവലിയും ഭക്ഷണം കഴിക്കലും പൂർണ്ണമായും ഒഴിവാക്കണം. യാത്രക്കാർ ഈ ചട്ടം ലംഖിക്കുകയോ ചോദ്യം ചെയ്തതിന്റെ പേരിൽ ഡ്രൈവര്‍മാരോട് മോശമായി പെരുമാറുകയോ ചെയ്താൽ യാത്ര അവസാനിപ്പിക്കാൻ ഡ്രൈവർമാർക്ക് അധികാരമുണ്ടെന്നും ട്രാഫിക് വിഭാഗം പറഞ്ഞു
![]()
