ദുബൈ: ദുബൈ ഹോർലൻസിലെൻസിൽ മലപ്പുറം വേങ്ങര സ്വദേശി താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു.വേങ്ങര എസ്.എസ് റോഡിൽ അമ്പലപ്പുറായിൽ നല്ലാട്ടുതൊടിക അലവിക്കുട്ടിയുടെ മകൻ നൗഷാദ് (36) ആണ് മരിച്ചത്.സ്റ്റെയർകേസ് ഇറങ്ങുമ്പോൾ കാൽവഴുതി താഴേക് വീണു ആസ്പിറ്റോസ് ഷീറ്റിൽ തല ഇടിച്ചായിരുന്നു മരണം സംഭവിച്ചത് .മാതാവ്: ഖദീജ. ഭാര്യ: റഹ്മത്ത്. ഒരാൺകുട്ടിയും പെൺകുട്ടിയുമുണ്ട്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
![]()
