മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’
‘റഫിനൈറ്റ്’ സംഘടിപ്പിച്ചു.2023_2025 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിർവ്വാഹക സമിതിയുടെ പ്രവർത്തനോൽഘാടനത്തിന്റെ ഭാഗമായാണ് അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ സ്മരണാഞ്ജലിയായി
അദ്ദേഹത്തിന്റെ ഗാനങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള പരിപാടി നടന്നത്.സൗദിയിൽ നിന്നുള്ള പ്രശസ്ത ഗായകൻ കുഞ്ഞിമുഹമ്മദ് മാനന്തവാടി,ബഹ്റൈനിലെ പ്രശസ്ത ഗായകരായ രവിദാസ് ഡൽഹി,മുസ്തഫ കുന്നുമ്മൽ, ധന്യ രാഹുൽ, കിഷൻ തുടങ്ങിയവർ ആലപിച്ചു.റഫീക്ക് വടകരയുടെ നേതൃത്വത്തിലുള്ള ബഹ്റൈൻ മ്യൂസിക് സിറ്റിയാണ് ഓർക്കസ്ട്ര കൈകാര്യം ചെയ്തത്.ഗായകരെയും, ഓർക്കസ്ട്ര ടീമംഗ ങ്ങളെയും ചടങ്ങിൽ ആദരിച്ചു
![]()
