കൊച്ചി : കൈകൊട്ടിപ്പാട്ടിന്റെ താളം സംഗീത പ്രേമികൾക്ക് ആസ്വദിക്കാൻ അവസരം ഒരുങ്ങുന്നു. കൊച്ചിയിലെ കലാ –സാംസ്കാരിക സംഘത്തിന്റെ നേതൃത്വത്തിൽ കൊച്ചിക്കാരുടെ കൈകൊട്ടിപ്പാട്ട് വീണ്ടും അവതരിപ്പിക്കും. കൊച്ചിയിലെ കല്യാണ വീടുകളിൽ ഉമ്മമാർ പാടിയിരുന്ന കൈകൊട്ടിപ്പാട്ട് പുതിയ തലമുറയെ പരിചയപ്പെടു ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുപതോളം പേരടങ്ങുന്ന സംഘം പരിശീലനം നടത്തുന്നത്.
നാടൻ പാട്ടുകളും ജനകീയ ഗായകൻ എച്ച്.മെഹബൂബിന്റെ പാട്ടുകളും കൊച്ചിയിലെ വിവിധ സമൂഹങ്ങളുടെ പാട്ടുകളും ഉൾപ്പെടുത്തിയായിരിക്കും അവതരണമെന്നു ചീഫ് പ്രോഗ്രാം കോഓർഡിനേറ്റർ നവാസ് മൊയ്തു പറഞ്ഞു. സെപ്റ്റംബർ 29ന് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ഷാദി മഹലിൽ അരങ്ങേറും. കെ.ജെ.ആന്റണി (രക്ഷാധികാരി) ഹനീഫ് അക്കാരിയ (ചെയർമാൻ), മെഹ്ബൂബ് കയീസ്, രാജീവ് പള്ളുരുത്തി (വൈ. ചെയർ), സി.എ.സൈനുദീൻ (ട്രഷ) എന്നിവരുടെ നേതൃത്വത്തിലാണ് കലാ സംഘത്തിന്റെ പ്രവർത്തനം.
![]()
