ദോഹ:ഖത്തർ ദോഹ എക്സ്പോ 2023 ന്റെ വോളന്റിയർ രജിസ്ട്രേഷൻ ആരംഭിച്ചു.
18 വയസ് തികഞ്ഞ പ്രവാസികൾക്കുൾപ്പടെ ദോഹ എക്സ്പോയുടെ വളന്റിയർമാരാവാം.
ദോഹ എക്സ്പോയുടെ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ ചെയ്യാം.ഒക്ടോബർ രണ്ട് മുതൽ 2024 മാർച്ച് 28 വരെ നടക്കുന്ന അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോക്ക് 2200 വളന്റിയർമാരുടെ സേവനമാണ് ആവശ്യമായുള്ളത്.സെപ്റ്റംബർ 1 നു പതിനെട്ട് വയസ് തികഞ്ഞവർക്ക് രെജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു
![]()
