തൃശൂർ : എരുമപ്പെട്ടി ഗവ. ഹയർ സെക്കൻററി സ്കൂളിലെ രണ്ട് വിദ്യാർഥികളെ കാണാതായ സംഭവം, കുട്ടികളെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലിസ് അന്വേഷണം ഊർജ്ജിതം.ഒമ്പതാം ക്ലാസ് വിദ്യാർഥികളായ വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിൻ്റെ മകൻ അർജുൻ ,
പന്നിത്തടം നീണ്ടൂർ പൂതോട് ദിനേശൻറെ മകൻ ദിൽജിത്ത് എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ സ്കൂളിലെത്തിയ വിദ്യാർഥികളെ അഞ്ചാമത്തെ പിരിയഡ് മുതലാണ് കാണാതായത്. ഇവരുടെ ബാഗുകൾ ക്ലാസ് മുറിയിലുണ്ടായിരുന്നു. രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും പരാതിയെ തുടർന്ന് അന്ന് തന്നെ വടക്കാഞ്ചേരി, കുന്നംകുളം, ഷൊർണ്ണൂർ എന്നിവിടങ്ങളിലെ ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് അനേഷണം നടത്തിയിരുന്നു. വൈകീട്ട് ട്രെയിൻ കയറി എറണാംകുളത്തേക്ക് പോയി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാംകുളത്തെ പാർക്കുകൾ ബീച്ച്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചുമുള്ള അന്വേഷണങ്ങൾ നടത്തി. ഇന്നലെ രാവിലെ ഏഴ് മണിക്ക് എറണാംകുളത്ത് ബസിൽ വെച്ച് കണ്ടതായി ഒരു ബസ് കണ്ടക്ടർ സ്റ്റേഷനിലേക്ക് അറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും അന്വേഷണം ഊർജ്ജിതമായി നടക്കുന്നു
![]()
