തൃശൂർ : ഇൻകാസ് – ഒഐ സിസി തൃശ്ശൂർ ജില്ല ഗ്ലോബൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28 ന് തൃശൂർ ഡിസിസി യിൽ നടക്കുന്ന പ്രതിനിധി സമ്മേളനം- ഗ്ലോബൽ കണക്റ്റ് 2026 ൻ്റെ ലോഗോ പ്രകാശനം നടത്തി.
തിങ്കളാഴ്ച രാവിലെ ഡിസിസി ഓഫീസ്സിൽ നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് ജോസഫ് ടാജറ്റ് ലോഗോ പ്രകാശനം നിർവ്വഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ചെയർമാൻ എൻ. പി. രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചന്ദ്രപ്രകാശ് ഇടമന സ്വാഗതം ആശംസിച്ചു.
ഗ്ലോബൽ കണക്റ്റിൻ്റെ വിജയത്തിന്നായ് ചന്ദ്രപ്രകാശ് ഇടമന നേതൃത്വം നല്കുന്ന സ്വാഗത സംഘവും എൻ. എ. ഹസ്സൻ നയിക്കുന്ന റജിസ്ട്രേഷൻ കമ്മിറ്റിയും രൂപീകരിച്ചു.
ഫൈസൽ തഹാനി , എ. കെ. ജബ്ബാർ, ആൻ്റണി, പ്രഭാകരൻ, ഫിറോസ് മുഹമ്മദാലി, ബെന്നി,
സോണി പാറക്കൽ,ഹംസ അറയ്ക്കൽ, സുനിൽ അരുവായ്,
ഷാനവാസ് തുടങ്ങിയ സംഘടനാ നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു. എൻ. എ. ഹസ്സൻ നന്ദി രേഖപ്പെടുത്തി.
