ജിദ്ദ- മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ പ്രമുഖനും മുന്‍ കേരള നിയമസഭ സ്പീക്കറുമായിരുന്ന കെ.എം. സീതീ സാഹിബിന്റെ സ്മരണക്കായി ജിദ്ദ കെ.എംസി.സി സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ കെ.എം.സീതി സാഹിബ് സ്മാരക പുരസ്കാരം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് നല്‍കും.
മതസൗഹാര്‍ദ്ദത്തിനും സമുദായ ഐക്യത്തിനും നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് സാദിഖലി ശിഹാബ് തങ്ങളെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് ജൂറി ചെയര്മാന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും അംഗങ്ങളായ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ്, പ്രമുഖ രാഷ്ട്രീയ ചരിത്രകാരന് എം.സി വടകര ജിദ്ദ കെ. എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര എന്നിവര്‍ പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാവും അവാര്‍ഡ്.
