ദുബായ് : ‘ഹെൽത്ത് ആൻഡ് ഹാപ്പിനസ്’ മത്സരത്തിൽ പങ്കെടുക്കാൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കായി രെജിസ്ട്രേഷൻ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു.18 വയസിനു മുകളിൽ ഉള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. 240,000 ദിർഹത്തിൻ്റ സമ്മാനങ്ങൽ 30 പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായി വീതിച്ചു നൽകും.
ആരോഗ്യകരവും സന്തുഷ്ടവുമായ ഒരു സമൂഹം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ
വിവിധ ജീവിതശൈലി രോഗങ്ങൾ തടയുന്നതിനും വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ പാറ്റേണുകൾ സ്വീകരിക്കേണ്ടതിൻ്റ പ്രാധാന്യത്തെക്കുറിച്ചും സമൂഹിക അവബോധം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ആപ്പ് സ്റ്റോർ, പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ ലഭ്യമായ ആപ്ലിക്കേഷൻ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്
![]()
