റിയാദ് : ഒ.ഐ.സി.സി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി എം.സി. സുലൈമാൻ മുള്ളൂർക്കര ഔദ്യോഗികമായി ചുമതലയേറ്റു.പ്രസിഡന്റ് നാസർ വലപ്പാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്.
മുൻ ജില്ലാ പ്രസിഡന്റും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സുരേഷ് ശങ്കർ ഗ്ലോബൽ കമ്മറ്റി അംഗവും എൻ.ആർ.കെ ജോയിന്റ് ട്രഷറുമായ യെഹിയ കൊടുങ്ങല്ലൂർ, ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള മീഡിയ കൺവീനർ അഷ്റഫ് മേച്ചേരി,നാഷണൽ കമ്മിറ്റി സെക്രട്ടറിയും ജീവകാരുണ്യ കമ്മിറ്റി വൈസ് പ്രസിഡന്റുമായ മാള മുഹയ്യ്യദ്ദീൻ ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് അൻസായി ഷൗക്കത്ത്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷറഫ് കിഴിപ്പുള്ളിക്കര സെൻ്ററൽ കമ്മറ്റി എക്സിക്യൂട്ടീവ് അംഗം ജയൻ കൊടുങ്ങല്ലൂർ, സെക്രട്ടറി ഇബ്രാഹിം ചെലക്കര, ഡോവിഡ്, ചാലക്കുടി, ജോണി മാള, അബ്ദുൽ സലാം കൊടുങ്ങല്ലൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിനും പുതിയ നേതൃത്വത്തിന് കഴിയട്ടെയെന്ന് യോഗം ആശംസിച്ചു.
ജനറൽ സെക്രട്ടറി എം സി സുലൈമാൻ മുള്ളൂർക്കര സ്വാഗതവും ജില്ലാ ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ നന്ദിയും പറഞ്ഞു.
