ഷാർജ : പാളയം മസൂദിന്റെ ആദ്യ കഥാസമാഹാരമായ ‘ജന്നത്തുൽ ഫിർദൗസിന്റെ മണമുള്ള കത്ത്’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിൽ പ്രകാശനം ചെയ്തു.
പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടി മാക്ബത്ത് പബ്ലിക്കേഷൻസിന്റെ മാനേജിങ് ഡയറക്ടറും എഴുത്തുകാരിയുമായ എം. എ. ഷഹനാസിന് നൽകി പ്രകാശനം ചെയ്തു.സ്മിത സി നടത്തിയ മനോഹരമായ പുസ്തകപരിചയം നടത്തി.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഗവേഷകനും നിരൂപകനുമായ ഫൈസൽ എളേറ്റിൽ,എഴുത്തുകാരൻ അജിത് വള്ളോലി, മീഡിയ വൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ മേധാവി എം. സി. എ. നാസർ, എഴുത്തുകാരി ഹണി ഭാസ്കർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കൈരളി ബുക്ക്സ് ആണ് പ്രസാധകർ.
Total Views:
6
