ജിദ്ദ : 2027 വർഷത്തേയ്ക്കുള്ള കെഎംസിസി സൗദി നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കുടുംബ സുരക്ഷ പദ്ധതിയ്ക് ജിദ്ദ സെൻട്രൽ കമ്മിറ്റി യുടെ സൗത്ത് സോൺ തുടക്കം കുറിച്ചു.ക്വാളിറ്റി റെസ്റ്റാറന്റിൽ പ്രസിഡണ്ട് അനസ് അരിമ്പാശ്ശേരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വിപി മുസ്തഫ, ആക്ടിങ് പ്രസിഡണ്ട് സി കെ റസാക്ക് മാസ്റ്റർ, നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് ,ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷിഹാബ് താമരക്കുളം, ഷറഫുദ്ദിൻ ബാഖവി ചുങ്കപ്പാറ തുടങ്ങിയവർ പ്രവാസികൾക്കും കുടുംബങ്ങൾക്കും കൈത്താങ്ങായ പദ്ധതിയുടെ പ്രധാന്യത്തെ പറ്റി സംസാരിച്ചു.
ഹനീഫ കൈപ്പമംഗലം, നൗഷാദ് പാനൂർ, നദീർ പാനൂർ, സമീർആലപ്പുഴ, ഷാനവാസ് കോട്ടയം, നിസാറുദ്ദിൻ കൊല്ലം, റസാഖ് കാഞ്ഞിരപ്പള്ളി തുങ്ങിയവർ പങ്കെടുത്തു.
ജന. സെക്രട്ടറി നാസറുദീൻ കായംകുളം സ്വാഗതവും ട്രഷറർ
സെയ്ത് മുഹമ്മദ് അൽകാശിഫി യോഗത്തിന് നന്ദിയും പറഞ്ഞു.
