റിയാദ്: സൗദി ദേശീയ രക്തദാന ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ (എടപ്പ) ചാരിറ്റി വിങ്ങും വിമൻസ് കളക്ടീവും സംയുക്തമായി റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീനർമാരായ നിഷാദ് ചെറുവട്ടൂർ, സഫ്ന അമീർ എന്നിവർ നേതൃത്വം നൽകി.

പ്രസിഡന്റ് കരീം കാനാമ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കിങ് ഫഹദ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് കോർഡിനേറ്റർ അബ്ദുൽ അസീസ് ഖലഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സമൂഹം നടത്തുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവരുന്നവരോടും അതിന് നേതൃത്വം നൽകുന്ന സംഘടനകളോടും നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിങ് ഫഹദ് മെഡിക്കൽ സിറ്റി ബ്ലഡ് ബാങ്ക് കോർഡിനേറ്റർ നൂറ ഖാലിദ്, എടപ്പ ഭാരവാഹികളായ സലാം പെരുമ്പാവൂർ, റിജോ ഡൊമിനിൻകോസ്, ഗോപകുമാർ പിറവം, ഷുക്കൂർ ആലുവ, വിമൻസ് കളക്ടീവ് അംഗങ്ങളായ നെജു കബീർ, അമൃത മേലെമഠം, സ്വപ്ന ഷുക്കൂർ, മറിയം സഹൽ, നൗറീൻ ഷാ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി സുഭാഷ് കെ. അമ്പാട്ട് സ്വാഗതവും ട്രഷറർ അമീർ കാക്കനാട് നന്ദിയും പറഞ്ഞു.
എടപ്പ ടീമംഗങ്ങളായ അജീഷ് ചെറുവട്ടൂർ, ജസീർ കോതമംഗലം, സഹൽ പെരുമ്പാവൂർ, ഉവൈസ് മൂവാറ്റുപുഴ, അജിത്ഖാൻ, ലാലു വർക്കി, ഹിലാൽ ബാബു, അനസ്, നിസാർ ആലുവ, ഫസൽ, അൽത്താഫ്, ഷജീർ, കരീം മേതല, വിപിൻ ആന്റണി, നബീൽ ഹസ്സൻ, ഷാജി ലാലു, ലിയാ ഷജീർ, റസാന ഖദീജ, ഷജീന കരീം എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആതിഥേയ രാജ്യത്തോടുള്ള പ്രവാസി സമൂഹത്തിന്റെ സ്നേഹവും കടപ്പാടും സാമൂഹിക പ്രതിബദ്ധതയും പ്രകടമാക്കുന്നതായിരുന്നു രക്തദാന ക്യാമ്പ്.
