കായംകുളം: നവംബർ 14 ന് കായംകുളം കായലിൽ നടക്കുന്ന നടക്കുന്ന സി ബി എൽ ജവഹർ ജലോത്സവത്തോട് അനുബന്ധിച്ച് കായംകുളം മണ്ഡലത്തിലെ സ്കൂൾ വിദ്യാർഥികൾക്കായി ചിത്രരചന, കാർട്ടൂൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.നവംബർ 11 ന് രാവിലെ കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താത്പര്യമുള്ള വിദ്യാർഥികൾ 10 ന് വൈകുന്നേരം അഞ്ചിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് സാംസ്കാരിക സമിതി ഭാരവാഹികൾ അറിയിച്ചു.രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പറുകൾ:സഞ്ജീവ് അമ്പലപ്പാട് (സാംസ്കാരിക സമിതി ചെയർമാൻ) – 9497110025
സലിം ചീരാമത്ത് (വൈസ് ചെയർമാൻ) – 9847239025
Total Views:
13
